ചിന്തകൾ
എഴുതാൻ അറിയാമെങ്കിലും ഞാൻ എഴുത്തുകാരന്നല്ല വായിക്കാൻ അറിയാമെങ്കിലും ഞാൻ വായനക്കാരന്നല്ല
എനിക്ക് ചോദിക്കാൻ ഉള്ളത് ഞാൻ എഴുതാതെ പോയ വരികാളോടും ഞാൻ വായിക്കാതെ പൊടിപിടിച്ചിരിക്കുന്ന പുസ്തകങ്ങളോടും കൂടിയാണ് ഞാൻ എഴുതിയിട്ടും വായിച്ചിട്ടും കാര്യം ഉണ്ടോ?
ഇനി എഴുതിയാലോ ഞാൻ എഴുതുന്ന പേജുകൾ ചിതലേരിക്കും അല്ലെങ്കിൽ അഗ്നി വിഴുങ്ങും എഴുതിയ പേനയും വരികളും എന്നെ നോക്കി ചിരിക്കില്ലേ?
ഞാൻ പുസ്തകം വായിച്ചാൽ എൻ്റെ തലച്ചോറ് ഒരിക്കൽ പുഴു അരിക്കും അല്ലെങ്കിൽ അവയും എന്നെ നോക്കി പുഞ്ചിരിക്കും.
എഴുതാതെ വായിക്കാതെ പിന്നെ എന്തിനു ജീവിക്കണം എന്ന് തലച്ചോറ് ചോദിക്കും ഞാൻ എന്ത് ചെയ്യും എന്തു പറയും ചോദ്യം ഇല്ലാത്ത ഉത്തരം പോലെ ഞാനും എൻ്റെ ചിന്തകളും.